അനസ് എടത്തൊടിക മികച്ച ഇന്ത്യന്‍ താരം; സി.കെ വിനീതിന് ഫാന്‍സ് പ്ലെയര്‍ പുരസ്‌കാരം

single-img
1 July 2017

ന്യൂഡല്‍ഹി: മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്കും സി.കെ.വിനീതിനും ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ പുരസ്‌ക്കാരങ്ങള്‍. മികച്ച ഇന്ത്യന്‍ ഫുട്‌ബോളറെ തേടിയുള്ള പുരസ്‌കാരമാണ് ഇക്കുറി അനസ് എടത്തൊടികയെ തേടിയെത്തിയത്. അതോടൊപ്പം തന്നെ ഫാന്‍സ് പ്ലെയര്‍ പുരസ്‌കാരം സി.കെ. വിനീതും സ്വന്തമാക്കി.

രണ്ടാമതെത്തിയ താരത്തേക്കാള്‍ 30,000 അധികം വോട്ടുകളാണ് വിനീത് നേടിയത്. ഐസ്വാളില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ബംഗളൂരു എഫ്‌സിക്ക് വേണ്ടി ജേഴ്‌സി അണിയുന്ന ദാന്ത സിംഗാണ് മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസ്വാള്‍ എഫ്‌സിയെ ഐ ലീഗ് ചാമ്പ്യന്‍മാരാക്കിയ ഖാലിദ് ജമീലാണ് മികച്ച പരിശീലകന്‍.

ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനും ഐലീഗില്‍ മോഹന്‍ ബഗാനും വേണ്ടി കാഴ്ച്ചവെച്ച മിന്നും പ്രകടനമാണ് അനസിനെ പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹനാക്കിയത്. അതേസമയം,ബംഗളൂരു എഫ്‌സിയെ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വിനീത് കേരള ബ്ലാസ്റ്റേഴ്‌സിനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.