‘മുഖ്യമന്ത്രി പറയുന്നത് മറ്റ് മന്ത്രിമാര്‍ കേള്‍ക്കുന്നില്ല’; സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ചെന്നിത്തല

single-img
1 July 2017

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു. മൂന്നാറുമായി ബന്ധപ്പെട്ട യോഗത്തില്‍ റവന്യു വകുപ്പ് മന്ത്രി പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിമാരാണ് കേരളത്തില്‍ ഉള്ളത്.

മന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തത് ഇതിന് ഉദാഹരണമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍നിന്ന് റവന്യുമന്ത്രി മാറിനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. റിസോര്‍ട്ട് മാഫിയകളെ സഹായിക്കാനുള്ള യോഗമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.