കളി കാണാന്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും; ‘ജിഎസ്ടി’ ഐപിഎല്ലിനുള്‍പ്പെടെ തിരിച്ചടി

single-img
30 June 2017

ന്യൂഡല്‍ഹി: കായിക പ്രേമികള്‍ക്ക് ഇരുട്ടടി. രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വരുന്നതോടെ കായിക മത്സരങ്ങള്‍ കാണുന്നതിന് കൂടുതല്‍ തുക നല്‍കേണ്ടി വരും. ടിക്കറ്റിന് 28 ശതമാനം നികുതി നല്‍കേണ്ടി വരുന്നതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ എന്നിവ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിന് 18 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക.

എന്നാല്‍ 250 രൂപയ്ക്ക് താഴെ വിലയുള്ള ടിക്കറ്റുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ ഈ ടിക്കറ്റ് നിരക്കിലുള്ള സീറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ 250 രൂപയ്ക്ക് മുകളലിലുള്ള സീറ്റ് എടുക്കേണ്ടി വരും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഉത്സവമായ ഐപിഎലിനാണ് ഇത് ഏറെ തിരിച്ചടിയാകുക.