നടിയെ ആക്രമിച്ച കേസ്: അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടിയേരി

single-img
28 June 2017

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റാന്‍ സി.പി.എം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം ഒരാവശ്യം സി.പി.എം ഉന്നയിക്കാത്തതു കൊണ്ടാണ് സബ് കളക്ടര്‍ ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിക്ക് കീഴിലാണെന്നും കോടിയേരി പറഞ്ഞു.