കുതിപ്പു തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ; വരുമാനം 1.77 കോടി രൂപ

single-img
28 June 2017

സര്‍വീസ് തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ റെക്കോര്‍ഡ് വരുമാനം നേടി കൊച്ചി മെട്രോ. കണക്കുകള്‍ പ്രകാരം ജൂണ്‍ 19 മുതല്‍ 26 വരെ കൊച്ചി മെട്രോയ്ക്ക് ടിക്കറ്റിലൂടെ ലഭിച്ച വരുമാനം 1.77 കോടി രൂപയാണ്. ഈ കാലയളവില്‍ മെട്രോയില്‍ ആകെ 53,0713 പേരായിരുന്നു യാത്ര ചെയ്തത്. ഇതില്‍ നിന്നും ആകെ ലഭിച്ചത് 1,77,54,002 രൂപ. ഇന്ത്യയിലെ മറ്റു മെട്രോകള്‍ ആദ്യ ആഴ്ചയില്‍ നേടിയ വരുമാനത്തെ ബഹുദൂരം പിന്നിലാക്കുന്ന വരുമാന തുകയാണിത്.

പെരുന്നാള്‍ ദിനത്തില്‍ മാത്രം മെട്രേയ്ക്ക് വരുമാനമായി 34,13000 രൂപ ലഭിച്ചിരുന്നു. ഈ ദിനത്തില്‍ മാത്രം യാത്ര ചെയ്തതാകട്ടെ 98711 പേരും. വൈകുന്നേരമാണ് മെട്രോയില്‍ കൂടുതല്‍ തിരക്ക്. മെട്രോയുടെ ഒരു ദിവസത്തെ മാത്രം യാത്രക്കാര്‍ ശരാശരി 66340 -പേരാണ്. ശരാശരി വരുമാനം 22,19000-വും. മെട്രോയില്‍ യാത്രചെയ്യുന്നവരില്‍ നിന്ന് മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിക്കുന്നതെന്ന് കെഎംആര്‍എല്‍ അറിയിച്ചു.