പൊലീസ് മേധാവിയായി ബെഹ്‌റ വെള്ളിയാഴ്ച ചുമതലയേല്‍ക്കും; നിലവിലെ കേസന്വേഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ബെഹ്‌റ

single-img
28 June 2017

 

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടി പി സെന്‍കുമാര്‍ മറ്റന്നാള്‍ വിരമിക്കുന്ന ഒഴിവിലാണ് ബെഹ്‌റയുടെ നിയമനം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ബഹ്‌റ പൊലീസ് തലപ്പത്ത് എത്തുന്നതോടെ ആഭ്യന്തര വകുപ്പിലും, വിജിലന്‍സിലും ഫയര്‍ഫോഴ്‌സിലും വന്‍ അഴിച്ചുപണിയുണ്ടാകും. പൊലീസ് മേധാവിയായി വീണ്ടും നിയമിച്ചതില്‍ സര്‍ക്കാറിന് നന്ദി എന്ന് ബെഹ്‌റ പ്രതികരിച്ചു. ഓൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ ബെഹ്‌റ പൊലീസ് മേധാവിയായാല്‍ നിലവിലെ കേസന്വേഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.