ഞാനും മോദിയും സോഷ്യല്‍ മീഡിയയിലെ ലോക നേതാക്കളെന്ന് ട്രംപ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അമേരിക്കയും ഇന്ത്യയും.

single-img
27 June 2017

വാഷിങ്ടണ്‍: ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അമേരിക്കയും ഇന്ത്യയും. ഇസ്ലാം മതമൗലിക തീവ്രവാദം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് പറഞ്ഞു.ആഗോളഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി നേരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരു നേതാക്കളും ചർച്ചയുടെ വിവരങ്ങൾ വ്യക്തമാക്കിയത്.

അതിവേഗം വളരുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേതെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയിൽ ജിഎസ്ടി നടപ്പാക്കാൻ പോകുന്നതിനെ സംബന്ധിച്ച് പരാമർശിച്ച ട്രംപ് അത്തരം നികുതി സംബന്ധമായ പരിഷ്കാരങ്ങൾ അമേരിക്കയിലും ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലുള്ള പിന്തുണ ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ തങ്ങളെ സഹായിക്കുന്നതായും ട്രംപ് വ്യക്തമാക്കി.തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രതിനിധികളുമായും രാഷ്ട്ര നേതാക്കളുമായും സമൂഹ മാധ്യമങ്ങൾ വഴി ആശയവിനിമയം നടത്താന്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.