ദിലീപിനെതിരേ സിനിമയിലെ സ്ത്രീ കൂട്ടായ്മ ;ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി

single-img
27 June 2017

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളിൽ നടിക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടന വിമൻ ഇൻ കളക്ടീവ്. നടിക്കെതിരായ പരാമർശങ്ങളിൽനിന്ന് ചലച്ചിത്ര പ്രവർത്തകർ വിട്ടു നിൽക്കണം. അപമാനിക്കുന്ന പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സംഘടന ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണ്. ഈ സന്ദര്‍ഭത്തില്‍ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്. ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരംതാഴ്ത്തി സംസാരിക്കുന്നതോ അവര്‍ക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തില്‍ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയില്‍ നിര്‍ത്തുന്നത് മാപ്പ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയുമല്ല-സംഘടന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കേസിലെ പ്രധാനപ്രതി പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ നികേഷ് ഷോയില്‍ ദിലീപ് പറഞ്ഞിരുന്നു. നടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന നടൻ സലിം കുമാറിന്‍റെ പരാമർശവും വിവാദമായാരുന്നു.

 

ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.ഈ…

Posted by Women in Cinema Collective on Monday, June 26, 2017