യുവനടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിനു പിന്തുണയുമായി അജുവർഗീസ്

single-img
26 June 2017

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രമുഖ നടൻ ദിലീപിനെതിരെ നടക്കുന്നത് അനീതിയെന്ന് നടൻ അജു വർഗീസ്. ദിലീപിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളെ നീക്കം കാണുമ്പോൾ അത്ഭുതം തോന്നുന്നെന്ന് അജു പറഞ്ഞു. ദിലീപിനെതിരെയുള്ള അനീതി അതിന്റെ ഉന്നതിയിൽ നിൽക്കുകയാണെന്നും അജു പറഞ്ഞു.

കേസിൽ നീതി നടപ്പാകണമെന്നും എന്നാൽ അതൊരിക്കലും നിരപരാധിയായ ഒരു വ്യക്തിയുടെ പ്രതിച്ഛായ തകർത്താകരുതെന്നും അജു പറഞ്ഞു.

നേരത്തെ ദിലീപിനെ പിന്തുണച്ച് സലിം കുമാർ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴുവർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട്. അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്നിട്ടും അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സലിംകുമാർ ചൂണ്ടിക്കാട്ടി.