യുപിയില്‍ വനിതാ പൊലീസ് ഓഫിസറോട് കയര്‍ത്ത് ബിജെപിക്കാര്‍; മറുപടിയുമായി വനിത പൊലീസ് ഓഫീസര്‍| വീഡിയോ

single-img
25 June 2017

ലക്‌നൗ: കൃത്യമായ വാഹന രേഖകലില്ലാതെ വാഹനമോടിച്ച ബിജെപി പ്രാദേശിക നേതാവില്‍നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും വനിതാ പൊലീസ് ഓഫിസറും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ വിഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.

പൊലീസിനെതിരെ മുദ്രാവാക്യവുമായി എത്തിയ സംഘത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിലായിരുന്നു വനിത പൊലീസ് ഓഫീസര്‍ േ്രശത ഠാക്കൂര്‍. ഇതോടെ ബിജെപി പ്രവര്‍ത്തകരും ഠാക്കൂറും തമ്മില്‍ തര്‍ക്കം തുടങ്ങി. പൊതു സ്ഥലത്ത് ശല്യമുണ്ടാക്കുന്നതിന് കേസെടുക്കുമെന്ന് ഠാക്കൂര്‍ നിരവധി തവണ മുന്നറിയിപ്പും നല്‍കി. പക്ഷേ വീണ്ടും മുദ്രാവാക്യം തുടര്‍ന്നപ്പോഴാണ് ഠാക്കൂര്‍ പ്രതികരിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിന് നാണക്കേടായി.

‘ഞങ്ങള്‍ക്ക് മറ്റുള്ളവരുടെ വാഹനം പരിശോധിക്കാനുള്ള അനുമതിയില്ലെന്നുള്ള മുഖ്യമന്ത്രിയുടെ ഉത്തരവുമായി വരൂ. പിന്നെ ഞങ്ങള്‍ വാഹന പരിശോധന നടത്തില്ല. രാത്രി ഞങ്ങള്‍ കുടുംബത്തെയും ഉപേക്ഷിച്ച് ജോലിക്കെത്തുന്നത് തമാശയായിട്ടല്ല. നിങ്ങള്‍ പാര്‍ട്ടിയുടെ പേര് മോശമാക്കുകയാണ്. വൈകാതെ ബിജെപി ഗുണ്ടകള്‍ എന്ന് ജനം നിങ്ങളെ വിളിക്കുമെന്നും ശ്രേഷ്ത ഠാക്കൂര്‍ ബിജെപി പ്രവര്‍ത്തകരോടായി പറയുന്നതാണ് ദൃശ്യത്തിലുള്ളത്.

സംസ്ഥാനത്തെ പൊലീസ് സംവിധാനം ‘ശുദ്ധീകരിക്കാന്‍’ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമം തുടരുമ്പോഴാണ് പൊലീസിനെ ഭീഷണിപ്പെടുത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വിഡിയോ പുറത്തായത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് ഓഫീസറും ബിജെപി പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കിടയായ സംഭവം. കൃത്യമായ വാഹന രേഖകലില്ലാത്തതിനാല്‍ പ്രമോദ് ലോദിയെന്ന ബിജെപി ജില്ലാ പ്രവര്‍ത്തകന് ഫൈന്‍ അടക്കാനുള്ള നിര്‍ദേശം പൊലീസ് നല്‍കിയിരുന്നു. പൊലീസുദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രതിക്ഷേധം നടത്തിയത്.