മെട്രോയിലെ ഭിന്നലിംഗകാര്‍ക്ക് താമസ സൗകര്യം ഒരുക്കും

single-img
25 June 2017

കൊച്ചി: കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി. സമൂഹത്തില്‍ നിന്നുള്ള അവഗണനയെത്തുടര്‍ന്നും താമസസൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്നും ഭിന്നലിംഗക്കാര്‍ കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിക്കുകയാണെന്ന് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഭിന്നലിംഗക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഉറപ്പുവരുത്താന്‍ കുടുംബശ്രീയ്ക്ക് ചുമതല നല്‍കിയെന്നും കെടി ജലീല്‍ പറഞ്ഞു. കൊച്ചി കാക്കനാട്ട് കന്യാസ്ത്രീകളുടെ മേല്‍ നോട്ടത്തിലുള്ള ഹോസ്റ്റലിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് കെഎംആര്‍എല്‍ ആലോചിക്കുന്നത്. ഇവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കെഎംആര്‍എല്‍ അറിയിച്ചു.