ജഡ്ജിയാകാന്‍ വലിയ പാടൊന്നുമില്ല; രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ താനും ജഡ്ജിയാകുമായിരുന്നെന്ന് മന്ത്രി ജി സുധാകരന്‍

single-img
25 June 2017

തിരുവനന്തപുരം: ഒരു ജഡ്ജിയാകാന്‍ വലിയ പാടൊന്നുമില്ലെന്ന് മന്ത്രി ജി സുധാകരന്‍. രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ താനും ജഡ്ജിയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കക്ഷിയല്ലാത്തവരെ വിമര്‍ശിക്കുന്നത് കോടതി നിര്‍ത്തണം. ഹൈവേ തര്‍ക്കത്തില്‍ കക്ഷിയല്ലാതിരുന്ന പൊതുമരാമത്ത് വകുപ്പിനെ കോടതി വിമര്‍ശിച്ചു. വിശദീകരണം ചോദിക്കാതെയായിരുന്നു ഇത്. വ്യാജ സത്യവാങ്മൂലം നല്‍കിയ ബാര്‍ മുതലാളിമാര്‍ മാന്യന്മാരായി നടക്കുന്നു. അവര്‍ക്കെതിരെ കോടതി ഒന്നും മിണ്ടുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സര്‍ സിപിക്കും രാജാവിനും എതിരെ ഒരു ജഡ്ജിയും ഒരക്ഷരവും മിണ്ടിയിട്ടില്ല. റിട്ട. ജഡ്ജി എന്താ സ്വൈരജീവിതം നയിക്കുന്നത്, എന്തേ ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്, ഇവര്‍ക്ക് ഭയമുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും പട്ടാള ഉദ്യോഗസ്ഥരും മത്സരിക്കില്ല. ജനങ്ങളുടെ ബോധനിലവാരം കൂടിയതാണ് കാരണമെന്നും സുധാകരന്‍ പറഞ്ഞു.