സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ കെ.ആർ. മോഹനൻ അന്തരിച്ചു

single-img
25 June 2017

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ കെ.ആർ. മോഹനൻ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പുരുഷാർഥം, അശ്വത്ഥാമാ, സ്വരൂപം എന്നിവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങൾ. 2009ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

1975ലാണ് ആദ്യ ചിത്രമായ അശ്വത്ഥാമ സംവിധാനം ചെയ്തത്. മാടമ്പ് കുഞ്ഞിക്കുട്ടന്റെ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. സി വി ശ്രീരാമന്റെ ചെറുകഥയെ അടിസ്ഥാനമാക്കി 1987ല്‍ പുരുഷാര്‍ത്ഥം എന്ന ചിത്രവും സംവിധാനം ചെയ്തു. 1992ല്‍ സ്വയമെഴുതി സംവിധാനം ചെയ്ത സ്വരൂപം പുറത്തുവന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായിരുന്നു അദ്ദേഹം.