ചെമ്പനോട് കർഷക ആത്മഹത്യ; ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ

single-img
25 June 2017

കോഴിക്കോട്: ചെമ്പനോട് വില്ലേജ് ഓഫിസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ മോളി. പെൺമക്കളുമായി കേസിന്റെ പുറകെ നടക്കാൻ സാധിക്കാത്തതുകൊണ്ടാണ് പരാതി നൽകാത്തതെന്നാണ് മോളി പറയുന്നത്.

എല്ലാം ദൈവത്തിൽ അർപ്പിക്കുന്നുവെന്നും കടങ്ങൾ വീട്ടുന്നതിനും മകൾക്ക് ജോലി ലഭിക്കുന്നതിനും സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

അതേസമയം പിതാവിന്റെ മരണത്തിന് ചെമ്പനോട് വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥർ മാത്രമാണ് ഉത്തരവാദികളെന്ന് ജോയിയുടെ മൂത്ത മകൾ അഞ്ജു പറഞ്ഞു. കുടുംബം മുന്നോട്ട് പോകണമെങ്കിൽ ഇളയ സഹോദരിക്ക് ജോലി ആവശ്യമാണ്. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അഞ്ജു കൂട്ടിച്ചേർത്തു.