യു.പിയില്‍ വീട് കൊള്ളയടിച്ച് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞ ബി.ജെ.പി നേതാവിനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

single-img
25 June 2017

ലക്നൗ: യു.പിയില്‍ വീട് കൊള്ളയടിക്കുകയും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ കീറിയെറിയുകയും ചെയ്ത ബി.ജെ.പി നേതാവിനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. ബി.ജെ.പി നേതാവായ ബാബൂ രാജാ എന്ന ആനന്ദ് ഭൂഷണ്‍ സിങിനും സംഘത്തിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സയ്യദ് അഹമ്മദ് എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ഭൂഷണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വീട് ആക്രമിക്കുകയായിരുന്നു എന്നാണ് സയ്യദിന്റെ പരായതിയില്‍ പറയുന്നു. വീട് കൊള്ളയടിച്ചെന്നും മതഗ്രന്ഥങ്ങള്‍ കീറി എറിഞ്ഞെന്നും പരാതിയിലുണ്ട്.പ്രതാപ്ഗര്‍ഹ് ജില്ലയിലെ ലാല്‍ഗഞ്ചിലുള്ള ശ്മശാനഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതിനെ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമെന്നും സയ്യദിന്റെ പരാതിയില്‍ പറയുന്നു. ഇതിനെ ചൊല്ലി സയ്യദും ആനന്ദ് ഭൂഷണ്‍ സിങും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 21ന് സംഘം വീട് ആക്രമിച്ചെന്നാണ് സയ്യദിന്റെ പരാതിയില്‍ ആരോപിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂഷണ്‍ സിങിനും 25 ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി സ്ഥലം ഇന്‍സ്‌പെക്ടര്‍ !സുരേഷ് ചന്ദ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സ്വതന്ത്ര അംഗമായിരുന്ന ഭൂഷണ്‍ സിങ്, 2011ലാണ് ബിജെപിയില്‍ ചേരുന്നത്. ഭൂഷണ്‍ സിങിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കേസ് എന്ന് ബിജെപി ആരോപിക്കുന്നു