വില്ലനിലെ തന്റെ വേഷം കാലങ്ങളായി കാത്തിരുന്നതെന്ന് വിശാല്‍; മോഹന്‍ലാലിനൊപ്പം താര നിരയില്‍ പേരു വരുകയെന്നത് കൂടുതല്‍ സന്തോഷം തരുന്നു

single-img
23 June 2017

സിനിമപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമ വിശേഷമാണ് ‘വില്ലന്‍’ എന്ന ചിത്രത്തിലേത്. മോഹന്‍ലാല്‍ – ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ഒത്തുചേരല്‍ മാത്രമല്ല ചിത്രത്തിന്റെ പ്രധാന ഘടകം. മറിച്ച് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍ നടന്‍ വിശാല്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സിനിമയിലേക്കുള്ള ക്ഷണം സ്വീകരിക്കാനുള്ള കാരണങ്ങളെ പറ്റി വിശാല്‍ അടുത്തിടെ ഒരു ദേശിയ മാധ്യമത്തോട് വെളപ്പെടുത്തിയിരുന്നു. സിനിമയുടെ ആശയമാണ് തന്നെ വില്ലനിലേക്ക് നയിച്ചതെന്നും .

ഗുഡ് ഈസ് ബാഡ് എന്നത് ടാഗ് ലൈനില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും നല്ലതും ചീത്തയുമായ ഭാവതലങ്ങളുള്ള കഥാപാത്രമാണ് തന്റേതെന്നും വിശാല്‍ തുറന്നു പറയുന്നു.ഇത്തരമൊരു കഥാപാത്രമാണ് കാലങ്ങളായി ആഗ്രഹിക്കുന്നതെന്നും വിശാല്‍ വ്യക്തമാക്കുന്നു.

എന്നാല്‍ അത്യാഹ്ലാദം പകരുന്നത് മോഹന്‍ലാല്‍- മഞ്ജുവാര്യര്‍ ടീമിനൊപ്പം താരനിരയില്‍ പേര് വരികയാണെന്നും വിശാല്‍ പറയുന്നു.മോഹന്‍ലാലിനോടൊപ്പമുള്ള ഓരോ നിമിഷം ആസ്വദിച്ചാണ് ചെയ്തതെന്നും താന്‍ മഞ്ജുവാര്യരുടെ ആരാധകനാണെന്നും തമിഴ് സൂപ്പര്‍താരം വെളിപ്പെടുത്തി.