മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് ഫലം പുറത്തുവന്നു

single-img
23 June 2017

മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകിച്ചു.ഫലം അറിയാന്‍ http://cbseresults.nic.in/neet17rpx/neetj17.htm.

കേരളത്തിലെ 90000 വിദ്യാര്‍ഥികളടക്കം രാജ്യത്താകെ 11 ലക്ഷത്തില്‍ പരം പേരായിരുന്നു ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്.ഫലം വന്നതോടെ സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടികള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരംഭിക്കും.

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഗുജറാത്ത്, മദ്രാസ് ഹൈക്കോടതികള്‍ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരായ സിബിഎസ്ഇയുടെ ഹര്‍ജിയില്‍ സുപ്രിം കോടതി ഹൈക്കോടതി ഉത്തരവുകള്‍ റദ്ദാക്കുകയും ഫലം പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു.

11 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഒരുപോലെയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്തത്. എന്നാല്‍ , എട്ട് പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത ചോദ്യ പേപ്പറുകളാണ് ലഭിച്ചത്. 11,38,890 വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്.