ഇളയദളപതി വിജയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ധനുഷ്

single-img
22 June 2017


തമിഴ് സൂപ്പര്‍താരം വിജയ്ക്ക് വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസയുമായി യുവതാരം ധനുഷ്. ‘സാര്‍, ഞാന്‍ ഏറെ ബഹുമാനിക്കുന്ന വളരെ കഠിനാധ്വാനവും അര്‍പ്പണബോധവും പുലര്‍ത്തുന്ന മനുഷ്യനാണ് താങ്കള്‍. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് ഏറെ നന്ദി. വിജയ് സാറിന് വളരെ സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നുവെന്നാണ് ‘ധനുഷ് ട്വിറ്ററില്‍ കുറിച്ചത്.

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഒരു ദിവസം മുമ്പേ ധനുഷ് എത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഇതിനോടകം വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇളയദളപതിയുടെ 43ാം പിറന്നാള്‍ ദിനത്തില്‍ താരങ്ങളടക്കം നിരവധി പേര്‍ ആശംസകളും അഭനന്ദനങ്ങളുമായി എത്തിയിരുന്നു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിജയ് ആരാധകര്‍ താരത്തിന്റെ പിറന്നാള്‍ വിവിധ രീതിയിലാണ് ആഘോഷിക്കുന്നത്. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് വിജയുടെ സൂപ്പര്‍ ഹിറ്റുകള്‍ ഒരിക്കല്‍ കൂടി തമിഴ്‌നാട്ടിലെ വിവിധ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. 43ാം ജന്മദിനത്തോടനുബന്ധിച്ച് വിജയുടെ 61ാമത് ചിത്രമായ മെര്‍സലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ സംവിധായകന്‍ അറ്റ്‌ലി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വിജയ് ആദ്യമായി ട്രിപ്പില്‍ റോളില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മെര്‍സലിനുണ്ട്.