യുഎഇയുടെ പെരുന്നാള്‍ സമ്മാനം: വാട്‌സ്ആപ്പ് കോളുകളുടെ വിലക്ക് പിന്‍വലിച്ചു

single-img
22 June 2017

ദുബായ്: വാട്‌സ്ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ന് രാവിലെയാണ് യുഎഇ ഉപയോക്താകള്‍ക്കായി വാട്‌സ്ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ അനുവദിച്ചത്. ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വാട്‌സാപ്പ് കോളിംഗ് ലഭ്യമാണ്. നേരത്തെ വാട്‌സ്ആപ്പ് വിഡിയോ, വോയ്‌സ് കോളുകള്‍ക്ക് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.