ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം; ഞെട്ടല്‍ മാറാതെ ആരാധകന്‍

single-img
22 June 2017

താരങ്ങള്‍ക്ക് ആരാധകര്‍ സമ്മാനം നല്‍കുന്ന കാലമൊക്കെ മാറി. ഇനി മുതല്‍ താരങ്ങള്‍ ആരാധകര്‍ക്ക് സമ്മാനം നല്‍കുന്ന കാലമാണ്. ഇതിനൊരു തുടക്കമെന്ന നിലയില്‍ ആരാധകന് പിറന്നാള്‍ സമ്മാനം ആശംസയായി നല്‍കിയിരിക്കുകയാണ് നമ്മുടെയെല്ലാം പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ പല താരങ്ങളും ആരാധകരുടെ കമന്റുകള്‍ക്കും ആശംസകള്‍ക്കും മറുപടി നല്‍കുന്നതില്‍ പുറകിലാണെന്നിരിക്കെ അക്കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തനാവുകയാണ് ദുല്‍ഖര്‍.

ഇന്നു തന്റെ പിറന്നാളാണെന്നും ദുല്‍ഖര്‍ ആശംസനേരണമെന്നും അറിയിച്ച ആരാധകന് മറുപടിയുമായി താരം ട്വിറ്ററിലെത്തി. ഹാപ്പി ബര്‍ത്ത് ഡേ ബഡ്ഡി എന്നായിരുന്നു ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. ദുല്‍ക്കറിന്റെ ട്വീറ്റ് കണ്ട ഞെട്ടലിലാണ് ഇപ്പോഴും ആരാധകന്‍. എന്തായാലും ഈ സംഭവത്തോടെ സമൂഹമാധ്യമങ്ങളില്‍ വളരെയധികം ആരാധകരുള്ള ദുല്‍ഖറിന്റെ ജനപ്രീതി കൂടുമെന്നാണ് കരുതുന്നത്.