അച്ഛനു വേണ്ടി മാത്രമായൊരു സിനിമ; അതാണെന്റെ സ്വപ്‌നമെന്ന് വിനീത് ശ്രീനിവാസന്‍

single-img
21 June 2017

മലയാള സിനിമക്ക് ഒരുപാട് പുതുമുഖങ്ങളെ സമ്മാനിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. ചെയ്ത സിനിമകളെല്ലാം വന്‍ വിജയമാക്കിയ സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് വിനീത് പങ്കുവെക്കുന്നത്. തന്റ അച്ഛനൊപ്പം ഒരു സിനിമയാണത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ അച്ഛനെ അഭിനയിപ്പിച്ചിട്ടുണ്ട്. പക്ഷേ അച്ഛനെ കേന്ദ്ര കഥാപാത്രമാക്കി ഒരു മുഴു നീളന്‍ സിനിമ ചെയ്യണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായിരിക്കണമത്. പല എഴുത്തുകാരുമായി ഇത് ചര്‍ച്ച ചെയ്തു പക്ഷേ തീരുമാനമൊന്നുമായിട്ടില്ലെന്നും വിനീത് പറഞ്ഞു.

ആദ്യ സിനിമ മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ ഇപ്പോള്‍ വരെ, അഭിനേതാക്കളായും സംവിധായകരായും ഗായകരായും ടെക്‌നീഷ്യന്മാരായും വിനീത് സമ്മാനിച്ചത് കൂറെ നല്ല പ്രതിഭകളെയാണ്. നിവിന്‍ പോളിയും അജുവര്‍ഗീസുമെല്ലാം അങ്ങനെ കടന്നു വനനവര്‍ തന്നെ. ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഇവരെല്ലാമായിരുന്നു തന്റെ മനസ്സിലെന്നും വിനീത് പറയുന്നു. സംവിധായകനും നടനുമായി തിളങ്ങിയിട്ടും ജീവിതത്തില്‍ ആദ്യമായാണ് വിനീത് ക്ലാപ് ബോര്‍ഡ് അടിക്കുന്നത്. ഏറ്റവും സ്പര്‍ശിയായി സീനായിരുന്നു അതെന്നും വിനീത് പറഞ്ഞു.