പൈലറ്റിന്റെ അശ്രദ്ധയില്‍ ഹെലികോപ്ടര്‍ ലാന്റിംഗിനിടെ അപകടത്തില്‍പ്പെട്ടു; വലിയ ദുരന്തം ഒഴിവായി

single-img
21 June 2017

ലാന്റിംഗിനിടെ സംഭവിച്ച അപകടത്തില്‍ നിന്നും തലനാരിഴക്ക് ഒരു വലിയ ദുരന്തം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് ഓസ്ട്രിയ. ഹെലികോപ്ടര്‍ പൈലറ്റ് അശ്രദ്ധമായി ലാന്‍ഡിംഗിന് ശ്രമിച്ചതാണ് അപകട കാരണം. ബെല്‍ എഎച്ച്1 കോബ്ര ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്. ഹെലികോപ്ടറിന് പിന്നീട് തീ പിടിച്ചതായും പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ മെയില്‍ നടന്ന സംഭവത്തിന്റെ 19 സെക്കന്‍ഡ് ദൈര്‍ഥ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്ടര്‍ സ്ഥലത്തെ ഒരു വിമാനത്താവളത്തിന് സമീപമാണ് ലാന്‍ഡ് ചെയ്തത്. എന്നാല്‍ നിലത്ത് ഇറക്കാന്‍ കഴിയാതെ നിരങ്ങിനീങ്ങിയ ഹെലികോപ്ടറിന്റെ ഫാന്‍ സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തട്ടി തെറിച്ചുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പാര്‍ക്കിംഗില്‍ വന്ന അപാകതയാണ് അപകടത്തിന് കാരണമെന്ന് പൈലറ്റ് അറിയിച്ചതായി കമ്പനി വ്യക്തമാക്കി.