പുതുവൈപ്പ് പ്രതിഷേധം ഇടതുകോട്ടയായ ജെഎന്‍യുവിലും; പിണറായി വിജയന്റെ കോലം കത്തിച്ചു

single-img
20 June 2017

ന്യൂഡല്‍ഹി: ഇടതു കോട്ടയായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ പുതുവൈപ്പ് പ്രതിഷേധം. പുതുവൈപ്പില്‍ ഐഒസി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാര്‍ക്കെതിരെ പൊലീസ് നരനായാട്ട് നടത്തിയെന്നാരോപിച്ച് എന്‍എസ്‌യുഐ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

നരേന്ദ്ര മോദി ഗുജറാത്തില്‍ നടപ്പിലാക്കിയെന്ന് പറയപ്പെടുന്ന വികസനമാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്‌യുഐ നേതാക്കള്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ജെഎന്‍യു ഘടകം വ്യക്തമാക്കി.