‘കേള്‍പ്പോരും കേള്‍വിയുമില്ലാത്ത ഒരു കോവിന്ദനെ രാഷ്ടപതിയാക്കുന്നു’; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

single-img
20 June 2017

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് എ ജയശങ്കര്‍. നരേന്ദ്രമോദിയും അമിത്ഷായും കൂടി കേള്‍പ്പോരും കേള്‍വിയുമില്ലാത്ത ഒരു കോവിന്ദനെ, ആയിരത്തിന്റെ നോട്ടു പിന്‍വലിക്കുന്നതിനേക്കാള്‍ ലാഘവത്തോടെ രാഷ്ട്രപതിയാക്കുകയാണെന്നായിരുന്നു ജയശങ്കറിന്റെ പരിഹാസം.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഫക്രുദീന്‍ അലി അഹമ്മദിന്റെയും പ്രതിഭാ പാട്ടീലിന്റെയും ഗണത്തില്‍പെടുന്ന ഒരു രാഷ്ട്രപതി ആയിരിക്കും കോവിന്ദെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ഇക്കണ്ട പുരുഷാരത്തില്‍ നിന്ന് ഇദ്ദേഹത്തെ കണ്ടുപിടിച്ചെടുത്ത മോദിഷാ ടീമിനെ അനു’മോദി’ക്കുന്നെന്നും അദ്ദേഹം പരിഹാസരൂപേണ കുറിച്ചിരിക്കുന്നു.