നാളെ ഹർത്താലെന്ന് സാമൂഹ്യമാധ്യമങ്ങൾ, ഇല്ലെന്ന് യുഡിഎഫ്.
12 June 2017
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച യുഡിഎഫ് ഹർത്താലെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപക പ്രചരണം. തിങ്കളാഴ്ച രാവിലെ മുതലാണ് നാളെ യുഡിഎഫ് ഹർത്താലെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്.സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച യുഡിഎഫ് ഹർത്താലെന്നാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.
അതേസമയം നാളെ യുഡിഎഫ് ഹർത്താലുണ്ടെന്ന പ്രചരണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.മദ്യനയത്തിനെതിരേ പ്രതിഷേധപ്രകടനങ്ങൾക്ക് മാത്രമേ ആഹ്വാനം ചെയ്തിട്ടൂള്ളൂ എന്ന് അദ്ദേഹം പറഞ്ഞു