തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു

single-img
5 June 2017

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശി ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ മണ്ണിനടിയില്‍പ്പെട്ടു. ഇതില്‍ ഒരാളെ ഉടന്‍ രക്ഷപെടുത്തി ആസ്പത്രിയിലേക്ക് മാറ്റി. വേങ്ങോട് സ്വദേശി സുദര്‍ശനെയാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്.

 

വട്ടപ്പാറ വേങ്കോട് കെ.യു. സദനം ഗോപാലകൃഷ്ണന്‍ നായരുടെ മകനാണ് മരണമടഞ്ഞ ഉണ്ണികൃഷ്ണന്‍. വട്ടപ്പാറ വിഗ്നേശ്വര മോട്ടേഴ്‌സിലെ ജിവനക്കാരനാണ് ഉണ്ണികൃഷ്ണന്‍.

 

വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. പാങ്ങപ്പാറ സി.എച്ച്.മുഹമ്മദ് കോയ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ് കേന്ദ്രത്തിന് സമീപമാണ് സംഭവം. ഫ്‌ളാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ 80 അടി താഴ്ചയില്‍ മതില്‍ നിര്‍മിച്ചു വരികയായിരുന്നു. ഇതിനിടെയുണ്ടായ മണ്ണിടിച്ചിലിനിടെ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെയാണു ഫ്‌ളാറ്റ് നിര്‍മാണം നടന്നിരുന്നതെന്ന് ആരോപണമുണ്ട്. ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.

അപകടത്തെക്കുറിച്ച്  അന്വേഷിച്ചു റിപ്പോർട്ട്നൽകാൻ മുഖ്യമന്ത്രി  ആവശ്യപ്പെട്ടു

തിരുവനന്തപുരം പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞു വീണ് നാലുപേരുടെ ജീവൻ നഷ്ടപ്പെട്ടത് അത്യന്തം ദുഖകരമാണ്. മരിച്ചവരുടെ…

Posted by Pinarayi Vijayan on Monday, June 5, 2017

ബന്ധപ്പെട്ട അനുമതികള്‍ വാങ്ങിയാണോ കെട്ടിടനിര്‍മ്മാണം നടത്തിയതെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ജില്ലാ കളക്ടര്‍ എസ്. വെങ്കടേശപതി ഐ.എ.എസ്. മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

 

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്…

“തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു” http://www.evartha.in/2017/06/05/flat-acccident-trivandrum.html

Posted by evartha.in on Monday, June 5, 2017