ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്; ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി

single-img
4 June 2017

ആധാര്‍ വിവരങ്ങളുടെ രഹസ്യ സ്വഭാവം ചോര്‍ന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആധാര്‍ വിവരങ്ങള്‍ അബദ്ധത്തില്‍ പുറത്തുവിട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രിയുടെ വിശദീകരണം. ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ യുവസംരഭകരുമായി നടത്തിയ സംവാദത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആധാര്‍ കാര്‍ഡ് പ്രാബല്യത്തില്‍ വന്നതോടെ കേന്ദ്ര ക്ഷേമ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലെത്തിക്കാനായെന്നും ഇടനിലക്കാരെ പദ്ധതികളില്‍ നിന്ന് ഒഴിവാക്കിയതു മൂലം ഖജനാവില്‍ 50,000 കോടി രൂപയുടെ ലാഭമുണ്ടായതായും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. അതേസമയം, ആധാര്‍ വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 10 ലക്ഷം രൂപ പിഴയോടു കൂടി മൂന്നു വര്‍ഷം വരെ ജയില്‍ വാസമാണ് ശിക്ഷയെന്നും മന്ത്രി അറിയിച്ചിരുന്നു.