‘കേരളം പാകിസ്താന്‍’: ടൈംസ് നൗ ചാനല്‍ മാപ്പുപറഞ്ഞു

single-img
3 June 2017

കേരളത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ടിവി ചാനലിനെതിരെ മലയാളികളുടെ പ്രതിഷേധം ആഞ്ഞടിച്ചതോടെ ചാനല്‍ മാപ്പ് പറഞ്ഞു. ApologiseTimesCow ApologiseTimesNow എന്ന ഹാഷ് ടാഗോടെ നടക്കുന്ന പ്രതിഷേധ ട്വീറ്റുകള്‍ ട്രെന്‍ഡിംഗ് ആയതോടെ ചാനല്‍ ശനിയാഴ്ച രാവിലെ തന്നെ ഔദ്യോഗികമായി മാപ്പ് പറയുകയായിരുന്നു. കയ്യബദ്ധം പറ്റിയതാണെന്നും വീണ്ടും വീണ്ടും അത്തരമൊരു വിശേഷണം നടത്തേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് ടൈംസ് നൗ ചാനലിലൂടെ അറിയിച്ചത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട് ചാനല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ പാകിസ്താനുമായി വിശേഷിപ്പിച്ചത്. ഇടി മുഴങ്ങിയ പാക്കിസ്ഥാന് സമാനമായ സംസ്ഥാനത്തില്‍, ബീഫ് വിഷയത്തില്‍ സമരം നടക്കുമ്പോള്‍ അമിത്ഷാ എത്തി എന്നായിരുന്നു ചാനലിന്റെ പരാമര്‍ശം. ഈ പ്രയോഗത്തിനെതിരെ സോഷ്യല്‍മീഡിയയിലും പുറത്തും വമ്പന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച അമിട്ട്ഷാജി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇക്കാര്യം പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.