അടുത്ത 15 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറ്റാന്‍ നരേന്ദ്രമോദി

single-img
7 May 2017

ന്യൂഡല്‍ഹി: അടുത്ത 15 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തിലാണ് രാജ്യത്തെ വാഹനങ്ങള്‍ പെട്രോളില്‍ നിന്ന് വൈദ്യൂതിയിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്. വാഹനങ്ങള്‍ വൈദ്യൂതീകരിക്കുന്നതിനു പുറമെ പുതിയ മൊബിലിറ്റി പോളിസി കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

പുതിയ നയത്തിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്‍കാനും, വായ്പാ നിരക്ക് കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

എന്നാല്‍ നീതി ആയോഗ് മീറ്റിങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയം നടപ്പിലാക്കുന്നത് എളുപ്പമാകില്ല എന്നാണ് സുചനകള്‍. സമ്പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് വാഹനനിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ തുക ആവശ്യമായിവരും. ഇതു കൂടാതെ ആവശ്യത്തിന് ചാര്‍ജിങ്ങ് സ്റ്റേഷനുകളില്ലാത്തതും വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി മാത്രമാണ് ഇലക്ട്രിക്ക് വാഹനം നിര്‍മ്മിക്കുന്നത്.