ഗുരുവായൂരില്‍ കെപി ശശികലയുടെ പ്രസംഗം തടഞ്ഞ് പൊലീസ്; ഹൊസ്ദുര്‍ഗ് വിദ്വേഷപ്രഭാഷണ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

single-img
7 May 2017

ഗുരുവായൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയുടെ പ്രസംഗം പൊലീസ് തടഞ്ഞു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ ഹിന്ദു സംഘടനകള്‍ നടത്തിയ സമരത്തിനിടെയായിരുന്നു പൊലീസ് ഇടപെടല്‍.

ഇന്നലെ വൈകുന്നേരം നടന്ന നാമജപ സമരത്തിനിടെയായിരുന്നു സംഭവം. ശശികല പ്രസംഗം ആരംഭിച്ചപ്പോള്‍ പൊലീസ് ഇടപെടുകയായിരുന്നു. പിന്നീട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തിയ ശശികലയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

2016 ഒക്ടോബറില്‍ ഹോസ്ദുര്‍ഗില്‍ വെച്ച് മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് ശശികലയ്ക്കെതിരെ കേസുണ്ട്. ശശികലയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അറസ്റ്റ് ചെയ്തെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.