സിന്ധു ജോയ് വിവാഹിതയാകുന്നു; മാദ്ധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ടില്‍ ബിസിനസ്സുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍

single-img
7 May 2017

കോട്ടയം: സിന്ധു ജോയ് വിവാഹിതയാകുന്നു. മാദ്ധ്യമ പ്രവര്‍ത്തകനും ഇംഗ്ലണ്ടില്‍ ബിസിനസ്സുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍.

തന്റെ ഫേസ്ബുക്ക് പേജിലൂടെ സിന്ധു ജോയ് തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ തിങ്കളാഴ്ച വിവാഹ നിശ്ചയം നടക്കും. ഈ മാസം 27നാണ് വിവാഹം.

എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റായ സിന്ധു ജോയ് സി.പി.എമ്മുമായി പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് മാറി. പിന്നീട് സമൂഹിക സേവന രംഗത്ത് സജീവമാകുകയായിരുന്നു. സാമൂഹിക സേവനരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്.

ദീപിക ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായിരിക്കെയാണ് ശാന്തിമോന്‍ ജേക്കബ് ജോലി രാജിവെച്ച് ഇംഗ്ലണ്ടിലെത്തിയത്. 15 വര്‍ഷമായി ലണ്ടനില്‍ ഹ്യൂം ടെക്‌നോളജീസ് സി.ഇ.ഒ ആണ്.