ദിവസം ഒരു തവണയെങ്കിലും ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ വെടിവയ്ക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

single-img
7 May 2017

ന്യൂഡല്‍ഹി: ദിവസം ഒരു തവണയെങ്കിലും ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ വെടിവയ്ക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2015 -2016 ല്‍ ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ ദിവസം ഒരു തവണയെങ്കിലും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്പ് നടത്തിയിട്ടുള്ളതായും ഈ രണ്ടു വര്‍ഷത്തിനിടെ 23 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതായും വിവരാവകാശപ്രകാരം ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2012 മുതല്‍ 2016 വരെയുള്ള നാലു വര്‍ഷം 1,142 തീവ്രവാദി ആക്രമണമാണ് കാഷ്മീരില്‍ നടന്നത്. ഇതില്‍ 236 സുരക്ഷാ സൈനികരും 90 സാധാരണക്കാരും കൊല്ലപ്പെട്ടതായി വിവരാവകാശരേഖ പറയുന്നു. ഇതേ കാലഘത്തില്‍ ഏറ്റുമുട്ടലില്‍ 507 തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. 2016 ല്‍ 449 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചത്. 2015 ല്‍ 405 തവണയും വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചതായും വിവരാവകാശരേഖ വ്യക്തമാക്കുന്നു.