കെആര്‍കെ ഒടുവില്‍ മാപ്പ് പറഞ്ഞു; മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് മോഹന്‍ലാല്‍

single-img
23 April 2017

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് കളിയാക്കിയ ഹിന്ദി നടന്‍ കെആര്‍കെ ഒടുവില്‍ മാപ്പ് പറഞ്ഞു. ഇന്ന് രാവിലെയാണ് മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞ് കൊണ്ടുള്ള കെആര്‍കെയുടെ ട്വീറ്റ് വരുന്നത്. മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും, തനിക്ക് അദ്ദേഹത്തെപറ്റി അറിയില്ലായിരുന്നെന്നും, എന്നാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ലാലെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്നും കെആര്‍കെ ട്വീറ്റില്‍ പറയുന്നു.

എംടിയുടെ രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ ഭീമനായി എത്തുന്നു എന്ന വാര്‍ത്ത് പുറത്ത് വന്നതോടെയാണ് പരിഹാസവുമായി കെആര്‍കെ എത്തുന്നത്. ഛോട്ടാ ഭീമിനെ പോലുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നതെന്നും നിര്‍മ്മാതാവായ ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയും പാഴ്ചെലവ് നടത്തുന്നത് എന്നുമായിരുന്നു കെആര്‍കെയുടെ ആദ്യ ട്വീറ്റ്.

സംഭവം വിവാദമായതോടെ കെആര്‍കെയുടെ ട്വീറ്റിന് താഴെയും അദ്ദേഹത്തിന്റെ മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലും അസഭ്യവര്‍ഷവും പൊങ്കാലയുമായി മലയാളികള്‍ എത്തി. ഒപ്പം അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികളും ഉണ്ടായിരുന്നു. ആരാധകര്‍ക്ക് പുറമേ ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍ എന്നിവരും കെആര്‍കെയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.