ഇ അഹമ്മദിന്റെ പാരമ്പര്യം കുഞ്ഞാലിക്കുട്ടി തുടരും, ഭൂരിപക്ഷം ഇനിയും വര്‍ദ്ധിച്ചേക്കും: ഹൈദരലി ഷിഹാബ് തങ്ങള്‍

single-img
17 April 2017

തിരൂർ: മുസ്ലിം ലീഗിന്‍റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കും പി.കെ. കുഞ്ഞാലിക്കുട്ടിയുടേതെന്ന് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ. ഇ അഹമ്മദിന്‍റെ പാരമ്പര്യം കുഞ്ഞാലിക്കുട്ടി തുടരും. രണ്ടു ലക്ഷമെന്ന ഭൂരിപക്ഷം പ്രതീക്ഷിക്കാത്തതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഡ് നില ഒരു ലക്ഷം കടന്നതോടെ ആദ്യം പാണക്കാട് തങ്ങളുടെ വീട്ടിലേക്കാണ് പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗിന്‍റെ മുതിർന്ന നേതാക്കളും എത്തിയത്.