ക്രിക്കറ്റ് താരം സച്ചിനും ബോളിവുഡ് നടി രേഖക്കും രാജ്യസഭയില്‍ കുറഞ്ഞ ഹാജര്‍; 12 എംപിമാരുടെയും ചെലവ് വിവരങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചെലവും ഇവര്‍ക്കു തന്നെ

single-img
12 April 2017

ഡല്‍ഹി: ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് രാജ്യസഭയില്‍ എറ്റവും കുറഞ്ഞ ഹാജര്‍. പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത പന്ത്രണ്ടു പേരില്‍ ഏറ്റവും കുറഞ്ഞ ഹാജരുള്ളവരില്‍ രണ്ടാം സ്ഥാനത്താണ് സച്ചിന്‍. 6.6 ശതമാനമാണ് ഹാജര്‍.

മാര്‍ച്ച് 31 വരെ 348 സമ്മേളനങ്ങള്‍ നടന്നു. അതില്‍ 23 സമ്മേളനങ്ങളിലാണ് സച്ചിന്‍ ഹാജരായത്. കൂടാതെ ഇതുവരെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചകളില്‍ 22 ചോദ്യങ്ങളാണ് സച്ചിന്‍ ഉന്നയിച്ചത്. അതേസമയം 2012ല്‍ പാര്‍ലമെന്റ് അംഗമായ ബോളിവുഡ് നടി രേഖ രാജ്യസഭയുടെ 18 സമ്മേളനങ്ങളിലാണ് ഹാജരായത്. 5.17 ശതമാനം മാത്രമാണ് ഹാജരായിട്ടുള്ളത്.

എന്നാല്‍ ഇതുവരെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചകളില്‍ രേഖ ഒരു ദിവസം മുഴുവനായി രാജ്യസഭയില്‍ ഇരുന്നിട്ടില്ല. കൂടാതെ ഇതുവരെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചകളില്‍ 22 ചോദ്യങ്ങളാണ് സച്ചിന്‍ ഉന്നയിച്ചത്. എന്നാല്‍ രേഖ ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

12 എംപിമാരുടെയും ചെലവ് വിവരങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചെലവും രേഖയ്ക്കാണ്. 65 ലക്ഷം രൂപയാണ് രേഖക്ക് ചെലവ് വന്നിട്ടുള്ളത്. സച്ചിന് 58,8000 രൂപയും ചെലവിനത്തില്‍ കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് രാജ്യസഭ കണക്കുകള്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ രാജ്യസഭയിലെ ഹാജര്‍ പ്രകാരം ഒരു ദിവസം രേഖക്ക് 3,60,000 രൂപയും സച്ചിന് 2,56,000 രൂപയും ചെലവ് കാണിക്കുന്നുണ്ട്. ഒരു രാജ്യസഭ എംപിക്ക് 50,000 രൂപയാണ് മാസ ശമ്പളം എന്നിരിക്കെ യാത്രക്കും ദിവസ വേതനത്തിനുമാണ് ചെലവ് കൂടുതല്‍ വന്നിട്ടുള്ളത്.