പൊലീസ് നടപടി; കെ എം ഷാജഹാന്റെ അമ്മ ഇന്നു നിരാഹാര സമരം ആരംഭിക്കും

single-img
9 April 2017

പോലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായ പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ ഇന്ന് നിരാഹാര സമരം ആരംഭിക്കും. ഷാജഹാനെ ജയിലില്‍നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അമ്മയുടെ നിരാഹാരം.

കെ എം ഷാജഹാന് പുറമെ ഷാജര്‍ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് പൊലീസ് നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പോലീസ് ആസ്ഥാനത്തെ പ്രതിഷേധ സമരത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.