ഈ പുലിയെ ഒരിക്കല്‍ കുറ്റിപ്പുറത്തു കൂട്ടിലടച്ചതാണ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച്് വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം

single-img
8 April 2017

മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് വി എസ് അച്യൂതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. കുഞ്ഞാലിക്കുട്ടിയെന്ന പുലിക്കുട്ടിയെ പണ്ട് കുറ്റിപ്പുറത്തെ ജനങ്ങള്‍ കൂട്ടിടച്ചതാണെന്നും വിഎസ് പ്രസംഗത്തിനിടയില്‍ ഓര്‍മ്മിപ്പിച്ചു.

കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഐസ്‌ക്രീം പാര്‍ലര്‍ കേസും വിഎസ് പ്രസംഗമദ്ധ്യേ സൂചിപ്പിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ഓര്‍മിപ്പിച്ച വിഎസ് ഓര്‍മ്മിപ്പിച്ചു. അമ്മ പെങ്ങന്‍മാര്‍ മുന്‍പിലിരിക്കുന്നതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഭരണവിലയിരുത്തലാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രത്തിലുണ്ടാകാത്ത രീതിയിലുള്ള മുതലാളിത്ത പ്രീണന നയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും യുഡിഎഫ് മന്ത്രിമാര്‍ അഴിമതി കേസുകളില്‍ പെട്ട് അലയുകയാണെന്നും വിഎസ് പറഞ്ഞു.

രാവിലെ പെരിന്തല്‍മണ്ണിയില്‍ നിന്നാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.