ദേശീയ അവാര്‍ഡു നിര്‍ണ്ണയത്തെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ; എനിക്കും വേണമായിരുന്നു പ്രിയദര്‍ശനെപ്പോലൊരു കൂട്ടുകാരന്‍: സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഹാഷ്ടാഗ്

single-img
7 April 2017

64ാമത് ദേശീയ ചലചിത്ര പുരസ്‌കാര പ്രഖ്യാപനം വിവാദങ്ങളിലേക്ക്്. അക്ഷയ്കുമാറിനെ മികച്ച നടനുള്ള പുരസ്‌കാരവും മോഹന്‍ലാലിനു പ്രത്യേക ജൂറീ പരാമര്‍ശവും നല്‍കിയ ജൂറിയുടെ തീരുമാനത്തെയാണ് സോഷ്യല്‍മീഡിയ ചോദ്യം ചെയ്യുന്നത്. അവാര്‍ഡ് പ്രഖ്യാപിച്ചു നിമിഷങ്ങള്‍ക്കകം തന്നെ ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനെതിരെ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് ഐസിയു ഉള്‍പ്പെടെയുള്ള ട്രോള്‍ ഗ്രൂപ്പുകള്‍.

എനിക്കും വേണമായിരുന്നു പ്രിയദര്‍ശനെപ്പോലൊരു കൂട്ടുകാരന്‍ എന്ന ഹാഷ്ടാഗ് കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയയിപ്പോള്‍. മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡുകള്‍ നല്‍കിയ സ്ഥിതിക്കു മണിയന്‍പിള്ള രാജുവിനും ജഗദീഷിനും കൂടി എന്തെങ്കിലും അവാര്‍ഡു നല്‍കാമായിരുന്നുവെന്നും ട്രോളന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.