ദേശിയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തുടങ്ങി

single-img
7 April 2017

ന്യൂഡല്‍ഹി: 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  സംവിധായകന്‍ പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള വിധി നിര്‍ണയസമിതിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി സുരഭി, മികച്ച നടന്‍ അക്ഷയികുമാറുമാണ്. മികച്ച സിനിമാ ഗ്രന്ഥം ലതാ സുര്‍ഗാഥ.

മികച്ച മാലയാള ചിത്രമായി മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാലിന് മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം.

പുരസ്‌കാരങ്ങള്‍

കാസവ്

മികച്ച ഫീച്ചർ ഫിലിം: കാസവ് (മറാഠി)

സുരഭി ലക്ഷ്മി

മികച്ച നടി: സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്)

അക്ഷയ്കുമാര്‍

മികച്ച നടന്‍: അക്ഷയ്കുമാര്‍ (റസ്റ്റം-ഹിന്ദി)

രാജേഷ് മപുസ്കർ

മികച്ച സംവിധായകൻ രാജേഷ് മപുസ്കർ  (വെന്റിലേറ്റർ-മറാഠി)

സൈറ വാസിം

മികച്ച സഹനടി: സൈറ വാസിം (ദംഗൽ-ഹിന്ദി)

മികച്ച ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ

വൈരമുത്തു

മികച്ച ഗാനരചയിതാവ്: വൈരമുത്തു

മികച്ച ഗായകൻ: സുന്ദർ അയ്യർ (ജോക്കർ-തമിഴ്)

മികച്ച തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)

മികച്ച ആനിമേഷന്‍ ചിത്രം: ഹം ചിത്ര് ബനാതേ ഹേ

മികച്ച ഹ്രസ്വചിത്രം: ആഭ

മികച്ച മലയാള ചലച്ചിത്രം: മഹേഷിന്റെ പ്രതികാരം

മികച്ച തമിഴ്ചിത്രം: ജോക്കര്‍

മികച്ച തുളു ചലച്ചിത്രം: മടിപ്പൂർ

മികച്ച ഗുജറാത്തി ചലച്ചിത്രം: റോങ്‌സൈഡ്

മികച്ച തെലുങ്ക് ചലച്ചിത്രം: പെള്ളി ചുപ്പുലു

മികച്ച മറാഠി ചലച്ചിത്രം: ദസക്രിയ

മികച്ച കൊങ്ങിണി ചലച്ചിത്രം: കെ സാര സാര

മികച്ച കന്നഡ ചലച്ചിത്രം: റിസർവേഷൻ

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക്

മികച്ച സിനിമാ സൗഹൃദ സംസഥാനം: ഉത്തര്‍പ്രദേശ്

മികച്ച സിനിമ ഗ്രന്ഥം: ലതലുര്‍ഗഥ

മികച്ച ശബ്ദ സംവിധാനം : ജയദേവന്‍ (കാടുപൂക്കുന്ന നേരം)

മികച്ച ഡോക്യുമെന്ററി: ചെമ്പൈ

മികച്ച സിനിമാ ക്രിട്ടിക്: ജി ധനഞ്ജയന്‍

മികച്ച ഡോക്യുമെന്ററി: ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)

മികച്ച എഡുക്കേഷണല്‍ ഫിലിം: വാട്ടര്‍ഫാള്‍സ്

പ്രത്യേക ജൂറി പരാമര്‍ശം: മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)

പ്രത്യേക ജൂറി പുരസ്കാരങ്ങൾ: കഡ്‌വി ഹവ, മുക്തി ഭവൻ, ആദിൽ ഹുസൈൻ, നീർജ (സോനം കപൂർ)‌