ജിഷ്ണുവിന്റെ സഹോദരിയും നിരാഹാര സമരത്തില്‍:ഏട്ടന് നീതി ലഭിക്കണം,അമ്മ തിരിച്ചു വരുന്നതുവരെ വീട്ടില്‍ നിരാഹാര സമരമിരിക്കുമെന്ന് സഹോദരി അവിഷ്ണ

single-img
6 April 2017

വടകര: തിരുവനന്തപുരത്ത് നിന്ന് അമ്മ തിരിച്ചു വരുന്നതുവരെ വീട്ടില്‍ നിരാഹാര സമരമിരിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ. പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. അമ്മയെ മര്‍ദിക്കാനുള്ള താല്‍പര്യം എന്ത് കൊണ്ടാണ് പ്രതികളെ പിടിക്കാന്‍ പോലീസ് കാട്ടാത്തതെന്നും നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുള്ള അതേ വിരോധമാണ് തനിക്ക് ഇപ്പോള്‍ പോലീസുകാരോടുള്ളതെന്നും അവിഷ്ണ പറഞ്ഞു.

കഴിഞ്ഞ വിഷുവിന് പിണറായി വിജയന്റെ ചിത്രമാണ് ഏട്ടന്‍ വിഷുക്കണിയായി കാട്ടിത്തന്നത്. സര്‍ക്കാര്‍ കുറെ സഹായം ചെയ്ത് തന്നിട്ടുണ്ട്. എങ്കിലും പ്രതികളെ പിടിക്കാന്‍ ഇതുവരെ തയ്യാറാകാത്തത് എന്തു കൊണ്ടാണെന്നും അവിഷ്ണ ചോദിച്ചു.

അമ്മ എപ്പോഴാണ് മടങ്ങിയെത്തുക എന്നറിയില്ലെന്നും അമ്മ വരുന്നതുവരെ വീട്ടില്‍ നിരാഹാരമിരിക്കാനാണ് തന്റെ തീരുമാനമെന്നും അവിഷ്ണ പ്രതികരിച്ചു.