ഷാജി കൈലാസ്-മോഹന്‍ലാല്‍-രണ്‍ജി ടീം ഒന്നിക്കുന്നു ‘ത്രില്ലറി’നു വേണ്ടി

single-img
6 April 2017

ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക ഒരു മോഹന്‍ലാല്‍ ചിത്രവുമായി ഷാജി കൈലാസ് എത്തുന്നു.

രണ്‍ജി പണിക്കറിന്റെ കഥയില്‍ മോഹലന്‍ലാലിനെ നായകനായിഎത്തുന്ന സിനിമക്ക് ഷാജി കൈലാസ്-മോഹന്‍ലാല്‍-രണ്‍ജി ടീം ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ട്. പുതിയചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. സാമൂഹിക വിഷയങ്ങളൊക്കെ കടന്നുവരുന്നതാണെങ്കിലും ചിത്രത്തിന്റെ പ്രമേയം രാഷ്ട്രീയത്തില്‍ ഊന്നലുള്ള ഒന്നായിരിക്കില്ല. തുടക്കം മുതല്‍ ഒടുക്കംവരെയുള്ള ‘ത്രില്‍’ ആണ് സംവിധായകന്റെ വാഗ്ദാനം. വിദേശ ലൊക്കേഷനിലും ചിത്രീകരണമുണ്ട്.

മോഹന്‍ലാലിനുവേണ്ടി ഒരു ചിത്രമേ മുന്‍പ് എഴുതിയിട്ടുള്ളുവെങ്കിലും ഷാജി കൈലാസിനുവേണ്ടി പല സിനിമകളില്‍ സഹകരിച്ചിട്ടുണ്ട് രണ്‍ജി. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ആദ്യമായി പുറത്തെത്തിയ ഡോ:പശുപതി (1990)യുടെ സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നു. പിന്നീട് തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, മാഫിയ, കമ്മീഷണര്‍, ദി കിംഗ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ ഒരുമിച്ചു. അവയില്‍ ഏറെയും അതാതുകാലത്തെ ബോക്സ്ഓഫീസ് ഹിറ്റുകളുമായിരുന്നു. തുടര്‍വിജയങ്ങളുമായി മോഹന്‍ലാല്‍ കരിയറില്‍ മികച്ചൊരു കാലത്ത് നില്‍ക്കുമ്പോള്‍ ഏറെക്കാലത്തിന് ശേഷം തന്റെ ഫിലിമോഗ്രഫിയില്‍ ഒരു ഹിറ്റ് എഴുതിച്ചേര്‍ക്കാനാവുമെന്ന വിശ്വാസത്തിലാണ് ഷാജി കൈലാസ്.