കേരളത്തെ വരൾച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു

single-img
6 April 2017

ന്യൂഡൽഹി: കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളെ വരൾച്ചാ ബാധിത സംസ്ഥാനങ്ങളായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങൾക്ക് 24,000 കോടി രൂപയുടെ സഹായം നൽകുമെന്നും കേന്ദ്രം അറിയിച്ചു. വരൾച്ച ബാധിച്ച സംസ്ഥാനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ 50 തൊഴിൽ ദിനങ്ങൾ അധികം നൽകുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചത്.