മഹിജയെ മർദ്ദിച്ച സംഭവം: ശോഭാ സുരേന്ദ്രൻ കേന്ദ്രത്തിന് പരാതി നൽകി

single-img
6 April 2017

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ വനിതാ കമ്മീഷൻ, വനിതാ ശിശുക്ഷേമ മന്ത്രി എന്നിവർക്ക് പരാതി നൽകി. ഭരണ പരാജയവും തകർന്ന ക്രമസമാധാനവും മൂലം കേരളത്തിലെ സ്ത്രീകളുടെ ജീവിതം സുരക്ഷിതമല്ലെന്ന് പരാതിയിൽ പറയുന്നു.

മഹിജയ്ക്ക് മർദ്ദനമേറ്റ സംഭവത്തെ അപലപിക്കേണ്ട മുഖ്യമന്ത്രി അതിനെ ന്യായീകരിക്കാനാണ് തയ്യാറായത്. അതിനാൽ തന്നെ ഈ മുഖ്യമന്ത്രിയുടെ ഭരണത്തിൻ കീഴിൽ മഹിജയ്ക്ക് നീതി കിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് മഹിജയ്ക്ക് നീതി കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപെടുന്നു.