ശ്രീകൃഷ്ണനെ പൂവാലനോട് ഉപമിച്ചത് തെറ്റ്;വിവാദ ട്വീടിനു ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷണ്‍

single-img
4 April 2017


ന്യുഡല്‍ഹി: ശ്രീകൃഷ്ണനെ പൂവാലനോട് ഉപമിച്ച് നടത്തിയ വിവാദ ട്വീറ്റ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പിന്‍വലിച്ചു. മറ്റുള്ളവരുടെ വികാരം ഹനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതിന് അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു. ഭൂഷന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ വീടിനു നേര്‍ക്കും ആക്രമണം നടന്നിരുന്നു.

റോമിയോ സ്‌ക്വാഡിനെ കുറിച്ചും ഭഗവാന്‍ ശ്രീകൃഷ്ണനെ കുറിച്ചുമുള്ള എന്റെ ട്വീറ്റ് അനുചിതമായിപ്പോയെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ ട്വീറ്റ് പലരേയും വേദനിപ്പിച്ചു എന്നതില്‍ ദു:ഖമുണ്ട്. അതുകൊണ്ട് തന്നെ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുകയും പ്രസ്തുത ട്വീറ്റ് പിന്‍വലിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ‘പൂവാല വിരുദ്ധ സേനയെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം പ്രശാന്ത് ഭൂഷണ്‍ നടത്തിയത്.