സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം:ട്രഷറികളില്‍ പണമില്ല;ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്ക്

single-img
4 April 2017

തൃശൂര്‍: സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. കറന്‍സിക്ഷാമം മൂലം ട്രഷറികളില്‍ പണമില്ലെും അദ്ദേഹം പറഞ്ഞു.സംസ്ഥാനം ആവശ്യപ്പെട്ട കറന്‍സിയുടെ മൂന്നിലൊന്നു പോലും ആര്‍.ബി.ഐ നല്‍കിയിട്ടില്ല.തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ കറന്‍സികള്‍ നല്‍കുന്നത്. റിസര്‍വ് ബാങ്ക് രാഷ്ട്രീയ ഉപകരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ റിസര്‍വ് ബാങ്ക് മനഃപൂര്‍വം അവഗണിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ട്രഷറികളില്‍ ആവശ്യത്തിന് നോട്ടുകളില്ലാത്തതിനാല്‍ ഇത്തവണ പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. മദ്യശാലകള്‍ പൂട്ടിയത് മൂലമുളള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം.ആവശ്യത്തിന് പണം ട്രഷറികളില്‍ എത്തിക്കുന്ന നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനം പ്രക്ഷോഭങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.