ശശീന്ദ്രനെ വീഴ്ത്തിയ അജ്ഞാത 24 കാരിയായ കൊല്ലംസ്വദേശി;രണ്ട് മന്ത്രിമാർ കൂടി ചാനൽ കെണിയിൽ വീണതായും റിപ്പോർട്ട്

single-img
28 March 2017


തിരുവനന്തപുരം: എകെ ശശീന്ദ്രനെ കുരുക്കിയ ഫോണ്‍വിളിയിലെ അജ്ഞാതയായ യുവതി കൊല്ലം സ്വദേശിയെന്ന് സൂചന. ഇവരെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.കോഴിക്കോട് വിദ്യാഭ്യാസം പൂർത്തിയാക്കിയ 24കാരിയാണു എകെ ശശീന്ദ്രനുമായി സംസാരിച്ചതെന്നാണു കേരളകൗമുദി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.മാധ്യമപ്രവര്‍ത്തനവുമായി ബന്ധമുള്ള ആളാണ് വിവാഹമോചിതയായ യുവതി. ഇവരുടെ ഇപ്പോഴത്തെ കാമുകനായ ഷോട്ട്ഫിലിം രംഗത്തുള്ള യുവാവിനെ ഇന്റലിജന്‍സ് നീരിക്ഷിക്കുകയാണ്.

ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായവും മംഗളം ചാനലിനു കിട്ടിയുട്ടുള്ളതായാണു വിവരം.ഈ വിവരം സർക്കാരിന് ലഭിച്ചതിനാലാണ് പൊലീസിനെ ഒഴിവാക്കി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.രാത്രികാലങ്ങളിൽ സ്വകാര്യ ഫോണുകളിൽ കൂടി സഭ്യമല്ലാത്ത സംഭാഷണം നടത്തുന്ന സ്വഭാവമുണ്ടെന്ന് ഫോൺ സംഭാഷണം ചോർത്തുക വഴി പോലീസിനു ലഭിച്ചിട്ടുണ്ടായിരുന്നു.പോലീസിൽ നിന്ന് ഈ വിവരം ലഭ്യമായത് അനുസരിച്ചാണു ചാനൽ പ്രവർത്തകർ മന്ത്രിയെ കുടുക്കാൻ തീരുമാനിച്ചതായാണു വിവരം.
മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഫോണുകൾ ചോർത്തുന്നതായി കോൺഗ്രസ് അംഗം അനിൽ അക്കര നിയമസഭയിൽ ആരോപിച്ചിരുന്നു. പൊലീസ് ഉന്നതരാരും ഇത് നിഷേധിച്ചില്ല.

അതേസമയം പരാതി നല്‍കാനെത്തിയ യുവതിയെ മന്ത്രിസ്ഥാനത്തിരുന്ന് ലൈംഗിക താത്പര്യത്തിന് ഉപയോഗിച്ചെന്ന ആക്ഷേപം രഹസ്യാന്വേഷം വിഭാഗം തള്ളിക്കളയുന്നുണ്ട്. എകെ ശശീന്ദ്രനെ കുടുക്കിയതാണെന്നാണ് ഇവരുടെ നിഗമനം. രണ്ട് മന്ത്രമാര്‍ കൂടി ചാനൽ പ്രവർത്തകരുടെ കെണിയില്‍പെട്ടിട്ടുണ്ടെന്നാണു ലഭ്യമായ വിവരം.