പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
27 March 2017

ന്യൂഡൽഹി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി പി. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ തെളിവുകളില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിശദീകരണം.

ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്നതിന് നിലവില്‍ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് പ്രതികളുടെ മൊഴികള്‍ മാത്രമാണ് കൃഷ്ണദാസിനെതിരെയുള്ളത്.