കാസര്‍ഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം;മൂന്നു പേർ പിടിയിൽ

single-img
24 March 2017

കാസര്‍കോഡ്: പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്റസാ അധ്യാപകനായ മുഹമ്മദ് റിയാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതിനു പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 21ന് രാത്രി 12 മണിയോടെയാണ്് പഴയചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദിലെ മുറിയില്‍ മുഹമ്മദ് റിയാസ് കൊല്ലപ്പെട്ടത്. കഴുത്തിനും നെഞ്ചിനുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.