‘ജിഷ്ണുമാർ’ ആവർത്തിക്കരുത്:കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

single-img
24 March 2017

കൊച്ചി: ജിഷ്ണു പ്രണോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യപേക്ഷ റദ്ദാക്കണമെന്നു അവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ സുപീം കോടതിയിൽ ഹർജി നൽകി. സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്ന് മഹിജ ആവശ്യപ്പെട്ടു. അനീതിക്കെതിരെ പ്രതികരിക്കുന്നവരെ ഇടിമുറിയിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് മഹിജ ഹര്‍ജിയില്‍ ആരോപിക്കുന്നു.

സ്വാശ്രയ കോളജുകളിൽ ഇടിമുറികളുണ്ടെന്നും അനീതിക്കെതിരെ പ്രവർത്തിക്കുന്നവരെ ഇടിമുറികളിൽ എത്തിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. പാന്പാടി നെഹ്റു കോളജിലെ ഇടിമുറിയിൽനിന്നു രക്തക്കറ കണ്ടെത്തിയെന്നും ഇതു സംബന്ധിച്ചു ചില കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാൻ അവസരം നൽകണമെന്നും ഹർജിയിൽ അവശ്യപ്പെട്ടു.