സംരക്ഷിക്കേണ്ടവർ തന്നെ ചതിക്കുഴി മെനയുന്നു! എട്ടരവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ റിട്ടയര്‍ഡ് എസ് ഐ പോലീസ് പിടിയിൽ
22 March 2017
പൂജപ്പുര: പീഡന പരമ്പരകള്‍ തുടര്‍ക്കഥയാകുമ്പോള്‍ രക്ഷകരാകേണ്ടവര്‍ തന്നെ കൊടും ക്രൂരതകള്‍ക്കു ചുക്കാൻ പിടിക്കുന്ന ദുരവസ്ഥയ്ക്കിന്ന് കേരളം സാക്ഷിയാകുന്നു.
തിരുമല മൈത്രി നഗറില്‍ എട്ടരവയസായ ആണ്‍കുട്ടിയെ റിട്ടയര്‍ഡ് എസ് ഐ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി.
സംഭവത്തില്‍ തിരുവനതപുരം എസ് എ പി ക്യാംപിലെ റിട്ടയര്‍ഡ് സബ് ഇൻസ്പെക്ടർ ആയ കൃഷ്ണകുമാറി (62)നെ പൂജപുര പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ തിരുവനതപുരം മെഡിക്കൽ കോളേജിൽ കൊണ്ട് പോയിരിക്കുകയാണെന്ന് പൂജപ്പുര എസ് എച് ഒ രാകേഷ് ഇവാര്‍ത്തയോട് പറഞ്ഞു.